വൈറ്റ് ഹൗസിന് സമീപം മിന്നലേറ്റ് നാലുപേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍- വൈറ്റ്ഹൗസിന് സമീപമുണ്ടായ ശക്തമായ മിന്നലില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്ന് അഗ്‌നിശമനസേന. വ്യാഴാഴ്ച വൈകിട്ടാണ് അപകടം. രണ്ടു സ്ത്രീകള്‍ക്കും രണ്ടു പുരുഷന്‍മാര്‍ക്കുമാണ് പരുക്കേറ്റതെന്നാണ് വിവരം.
ഉടന്‍ തന്നെ യു.എസ് സീക്രട്ട് സര്‍വീസും യു.എസ് പാര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരും എത്തിയെന്ന് ഡിസി ഫയര്‍ ആന്‍ഡ് ഇ.എം.എസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിറ്റോ മാഗിയോലോ പറഞ്ഞു. പരുക്കേറ്റവരെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റവര്‍ വൈറ്റ് ഹൗസിന് എതിര്‍വശത്തുള്ള ലഫായെറ്റ് സ്‌ക്വയറിലായിരുന്നു. മുന്‍ പ്രസിഡന്റ് ആന്‍ഡ്രൂ ജാക്‌സന്റെ പ്രതിമക്കും ഒരു മരത്തിനും സമീപമായിരുന്നു ഇവരെന്നും മാഗിയോലോ പറഞ്ഞു.

 

Latest News