ന്യൂദല്‍ഹി- ജാാര്‍ഖണ്ഡിലെ ഉറുദു മീഡിയം സ്‌കൂളുകള്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത് ഗൗരവമേറിയ പശ്നമാണെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ.
ലോക്സഭയില്‍ ശൂന്യവേളയിലാണ് ബി.ജെ.പി എം.പി വിഷയം ഉന്നയിച്ചത്. പ്രതിവാര അവധിയിലെ മാറ്റം ഇസ്ലാമീകരണത്തിലേക്കുള്ള നീക്കമാണെന്ന് വിശേഷിപ്പിച്ച് അദ്ദേഹം കേന്ദ്രത്തിന്റെ സര്‍വശിക്ഷാ അഭിയാന്‍ പ്രകാരം ഈ സ്‌കൂളുകള്‍ക്ക് അനുവദിച്ച ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡിലുടനീളം കുറഞ്ഞത് 1,800 സ്‌കൂളുകളെങ്കിലും അവരുടെ പേരില്‍ ഉറുദു എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവയില്‍ ഞായറാഴ്ച അവധിയില്ലെന്നും ബി.ജെ.പി എം.പി പറഞ്ഞു.
രാജ്യം ഇസ്ലാമികവല്‍ക്കരണത്തിലേക്ക് നീങ്ങുകയാണെന്നും ജാര്‍ഖണ്ഡ് അതിനു വഴി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പേരില്‍ ഉറുദു ഉള്‍പ്പെടുത്തുകയും അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്ത സ്‌കൂളുകള്‍ക്ക് ധനസഹായം നിര്‍ത്തണമെന്നും എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യം ഒരു നിയമത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം 407 സ്‌കൂളുകളെ പ്രാദേശിക തലത്തില്‍ ഉറുദു സ്‌കൂളുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും 509 സ്‌കൂളുകളില്‍ ആഴ്ചതോറുമുള്ള അവധി ഞായറാഴ്ചകളില്‍ നിന്ന് വെള്ളിയാഴ്ചകളിലേക്ക് നിയമവിരുദ്ധമായി മാറ്റിയിട്ടുണ്ടെന്നും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാന നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു.