Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മറിയുമ്മ അന്തരിച്ചു

കണ്ണൂർ-മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ പി.എം മറിയുമ്മ(99)അന്തരിച്ചു. മുസ് ലിം സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിന്നിരുന്ന സമയത്ത് സമുദായത്തിൽനിന്ന് കോൺവെന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. 1938-ലാണ് ഇവർ കോൺവെന്റിൽ ചേർന്നത്. മാംഗ്ലൂർ നൺസ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റിലാണ് ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളിൽ പോയിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകർഷിക്കുന്നതായിരുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 
മറിയുമ്മയുടെ നിര്യാണത്തിൽ സി.പി.എം നേതാവ് പി. ജയരാജൻ അനുശോച്ചു. 

Latest News