അസീര്‍ പ്രവിശ്യയില്‍ രാത്രി എട്ടുവരെ മഴയും മഞ്ഞുമുണ്ടാവുമെന്ന്  കലാവസ്ഥാ വിഭാഗം

റിയാദ്-അസീര്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞും മഴയും ഇന്ന് രാത്രി എട്ടുമണിവരെയുണ്ടാവുമെന്നും  യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും  ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അബഹ നഗരത്തിലും അസീര്‍ പ്രവിശ്യയിലെ അഹദ് റഫീദയിലും അല്‍ഹറജയിലും അല്‍റബൂഹിലും ഖമീസ് മുഷൈത്തിലും സാറാത്ത് അബീദിലും ദഹ് റാനുല്‍ ജനൂബിലും മഴയുടേയും മഞ്ഞിന്റേയും ചെറിയ രീതിയിലുള്ള പ്രതിഫലനങ്ങള്‍ അനുഭവപ്പെടുമെന്നും മൂടല്‍മഞ്ഞ് കാരണം ദൃശ്യത കുറയുമെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു. മദീനയിലും സമീപ പ്രദേശങ്ങളിലും ഇന്ന് വൈകീട്ട് ആറു മണിവരെ ഇടി മിന്നലും മഴയും കാറ്റും അനുഭവപ്പെടുമെന്നും ദൃശ്യത കുറയുമെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Tags

Latest News