കേരളത്തിലെ മങ്കി പോക്‌സുകള്‍ക്ക് യൂറോപ്യന്‍ വകഭേദവുമായി ബന്ധമില്ലെന്ന് നിരീക്ഷണം

പൂണെ- ഇന്ത്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ രണ്ട് രോഗികള്‍ക്കും യൂറോപ്പിലെ വ്യാപനവുമായി ബന്ധമില്ലെന്ന് കണ്ടെത്തല്‍. യൂറോപ്പില്‍ പടന്നു പിടിച്ച വകഭേദമല്ല കേരളത്തിലേതെന്ന് പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ജനിതക പരിശോധനയില്‍ വ്യക്തമായി. 

ഗള്‍ഫില്‍ നിന്നും എത്തിയ രണ്ടുപേരിലാണ് കേരളത്തില്‍ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പടര്‍ന്നു പിടിക്കുന്നത് ബി1 വകഭേദത്തില്‍ പെട്ട മങ്കി പോക്സാണ്. എ2 വകഭേദം ഇപ്പോള്‍ യു. എസിലും തായ്ലന്‍ഡിലും കേരളത്തിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് യൂറോപ്പില്‍ വ്യാപിക്കുന്ന ബി1 വകഭേദത്തില്‍ പെട്ടതല്ല.
 

Tags

Latest News