റിയാദ്- സൗദി അറേബ്യയിലെ ദക്ഷിണ പ്രവശ്യയായ നജ്‌റാനിലേക്ക് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്താരാഷ്ട്ര സമൂഹം ശക്തിയായി അപലപിച്ചിട്ടും ഇറാന്റെ സഹായത്തോടെ ഹൂത്തികള്‍ പ്രകോപനം തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് സൗദി ലക്ഷ്യമിട്ട് അയച്ച ഒരു മിസൈല്‍ യെമന്റെ അകത്ത് തന്നെ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജിസാനുനേരെ തൊടുത്ത മിസൈലും സൗദി സേന തകര്‍ത്തിരുന്നു.