Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്ലസ് വണ്‍ പ്രവേശനം; ഒന്നാം  അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം- പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ലഭ്യമായി.
വെള്ളിയാഴ്ച രാവിലെ 11 മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും. ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിയോടെ ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം പൂര്‍ത്തീകരിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും വ്യാഴാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളില്‍ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22ന് ആയിരിക്കും പ്രസിദ്ധീകരിക്കുക.24ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 25ന് ആരംഭിക്കാനാണ് നീക്കം. ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം നീട്ടിയതോടെ മുഖ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും നീട്ടി.
 

Latest News