റിയാദില്‍ പൊടിക്കാറ്റിന് സാധ്യത; ചൊവ്വാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി 

റിയാദ്- ശക്തമായ പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച തലസ്ഥാനമായ റിയാദിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 
കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് റിയാദ് വിദ്യഭ്യാസ വകുപ്പ് വക്താവ് അലി അല്‍ ഗാംദി അറിയിച്ചു. 
 

Latest News