ചെന്നൈ- സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തമിഴനാട്ടില്‍ സ്ഥലംമാറ്റം. മത്സരത്തില്‍ പങ്കെടുത്ത സ്‌പെഷ്യല്‍ അസി.ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടയുള്ളവരെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. മയിലാടുതറൈയില്‍നടന്ന മത്സരമാണ് വിവാദമായത്. സൗന്ദര്യമത്സര വേദിയുടെ റാംപില്‍ നടന്നുവെന്ന് സ്ഥിരീകരിച്ചതോടെയാണ് നാഗപട്ടണം പോലീസ് സൂപ്രണ്ട് സ്ഥലം മാറ്റ ഉത്തരവുകള്‍ നല്‍കിയത്.
മയിലാടുതുറൈ ജില്ലയിലെ സെംബനാര്‍കോവിലില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സൗന്ദര്യമത്സരം നടന്നത്. നടി യാഷിക ആനന്ദ് സംബന്ധിച്ച മത്സരം ജില്ലയിലെ സ്വകാര്യ സംഘടനയാണ് ഒരുക്കിയിരുന്നത്. അടുത്ത ദിവസം തന്നെ പോലീസുകാര്‍ പങ്കെടുത്ത സൗന്ദര്യമത്സരത്തെ കുറിച്ചുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍, സ്‌പെഷ്യല്‍ അസി.ഇന്‍സ്‌പെക്ടര്‍ സുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് സംബനാര്‍കോവില്‍ സ്‌റ്റേഷനില്‍നിന്ന് മാറ്റി നാഗപട്ടം ജില്ലാ പോലീസ് സൂപ്രണ്ട് ജവാഗര്‍ ഉത്തരവിട്ടത്.