Sorry, you need to enable JavaScript to visit this website.

ഓര്‍മ നഷ്ടപ്പെട്ട പ്രവാസി യുവതിയെ ഭര്‍ത്താവിനുവേണ്ട, ഒടുവില്‍ അഭയകേന്ദ്രത്തില്‍

കഡപ്പ- മനോനില തെറ്റിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിച്ച യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. തുടര്‍ന്ന് ഇവരെ കഡപ്പയില്‍ സര്‍ക്കാരിനു കീഴിലുള്ള വനിതാ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു.

എം.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രത്യേകം താല്‍പര്യമെടത്താണ് 38 കാരി ബണ്ടാല അന്നമ്മയെ സുരക്ഷിതമായി ആന്ധ്രപ്രദേശിലെ കഡപ്പയിലെത്തിച്ചത്. മുഖത്തേറ്റ പരിക്കുകളോടെയും ഓര്‍മ നഷ്ടപ്പെട്ട നിലയിലും മേയ് അഞ്ചിനാണ് അന്നമ്മ ഇന്ത്യന്‍ എംബസിയുടെ മുന്നിലെത്തിയത്. എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചപ്പോഴാണ് മനോനില തെറ്റിയിരിക്കയാണെന്ന് മനസ്സിലായത്. ആരാണെന്ന് വ്യക്തമാക്കാനോ സൗദി അറേബ്യയില്‍ എങ്ങനെ എത്തിയെന്നോ വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഇഖാമയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയാണ് കഡപ്പ സ്വദേശിനിയാണെന്ന് സ്ഥീരീകരിച്ചത്. ഒരു മാസത്തെ ചികിത്സക്കുശേഷമാണ് എംബസി അധികൃതര്‍ ഇവരുടെ എക്‌സിറ്റ് കരസ്ഥമാക്കിയത്.

ഉദ്യോഗസ്ഥര്‍ നാട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ അന്നമ്മയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചതായി കണ്ടെത്തി. ഭര്‍ത്താവ് സ്വീകരിക്കാന്‍ തയാറല്ലെന്ന് അറിയിച്ചതോടെ എംബസി കഡപ്പ ജില്ലാ കലക്ടറേയും സംസ്ഥാന സര്‍ക്കാരിനേയും ബന്ധപ്പെടുകയായിരുന്നു.

 

Latest News