മന്ത്രി ജിആർ അനിലിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം- മന്ത്രി ജിആർ അനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
 

Latest News