Sorry, you need to enable JavaScript to visit this website.

മുസ്തഫ മണ്ണിശ്ശേരിക്ക് ബലദ് സോഷ്യൽ ഫോറം യാത്രയയപ്പ്

ജിദ്ദ- മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുസ്തഫ മണ്ണിശ്ശേരിക്ക് സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് യാത്രയയപ്പ് നൽകി.
ദീർഘകാലം ഹിന്ദാവിയയിൽ സ്റ്റുഡിയോയിൽ ജോലി ചെയ്തു വരികയായിരുന്ന മുസ്തഫ മണ്ണിശ്ശേരിയുടെ താമസ രേഖകൾ സ്‌പോൺസർ ശരിയാക്കി നൽകാത്തതിനാൽ മൂന്നു വർഷത്തിലധികമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ഇടപെടലുകൾക്കൊടുവിൽ യാത്രാ രേഖകൾ ശരിയാക്കി മുസ്തഫ നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ചിറമുക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് പരിപാടിയിൽ സി.കെ മുസ്തഫ, ഇസ്മായിൽ, പി.ടി സൈദലവി, റാസി കൊച്ചാലുമൂട്, ഒ.പി നാസർ, ഹസൻ നാട്ടുകൽ, ഫൈസൽ നാട്ടുകൽ എന്നിവർ സംബന്ധിച്ചു.

Tags

Latest News