Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്യനും നരേനും മാസ്സ് തബൂക്ക് ബാലവേദിയുടെ യാത്രയയപ്പ്

തബൂക്ക്- ഉപരി പഠനത്തിനായി തബൂക്കിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന മാസ്സ് തബൂക്ക് ബാലവേദിയുടെ സജീവ പ്രവർത്തകരും തബൂക്ക് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുമായ  ആര്യൻ അനിൽ, നരേൻ അനിൽ എന്നിവർക്ക് മാസ്സ് തബൂക്ക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. 
മാസ്റ്റർ ആന്റണി ജൂഡ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാസ്സ് തബൂക്ക് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, മാസ്സ് പ്രസിഡന്റ് റഹീം ഭരതന്നൂർ, മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതിയംഗം സാജിത ടീച്ചർ, മാസ്സ് കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മുസ്തഫ തെക്കൻ, ആന്റണി പി.വി, സജിത്ത് രാമചന്ദ്രൻ, വിശ്വൻ, ചന്ദ്രശേഖര കുറുപ്പ്, രമ്യ സജിത്ത്, ലാൽ കരുണാകരൻ, സുരേഷ്, പ്രവീൺ പുതിയാണ്ടി, ബാലവേദി പ്രവർത്തകരായ കുമാരി നാദിയ മുഹമ്മദ് അലി, എയ്ഞ്ചൽ മേരി ജോൺ, മരിയ റോസ് മാത്യു, അൽഡ്രീന, ആരോൺ പീറ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.  തുടർന്ന് ബാലവേദിയുടെ ഉപഹാരം ഇരുവർക്കും സമർപ്പിച്ചു. ആര്യനും നരേനും മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് ഉബൈസ് മുസ്തഫ സ്വാഗതവും കുമാരി സ്പന്ദന പ്രവീൺ നന്ദിയും രേഖപ്പെടുത്തി.
 

Tags

Latest News