പൊതു കക്കൂസ് തകര്‍ന്ന് ഗര്‍ഭിണി സെപ്റ്റിക് ടാങ്കില്‍ വീണു

താനെ- മഹാരാഷ്ട്രയിലെ  താനെ ജില്ലയില്‍ പൊതുകക്കൂസിലെ കമ്മോഡ് തകര്‍ന്ന്  22 കാരിയായ ഗര്‍ഭിണിക്ക് പരിക്കേറ്റു.  
കല്യാണ്‍-ഡോംബിവാലി പ്രദേശത്തെ പൊതു ടോയ്ലെറ്റിലാണ് സംഭവം.   
കമ്മോഡ് തകര്‍ന്ന് സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടാങ്കില്‍ നിന്ന് പുറത്തേക്ക് വരാന്‍ ശ്രമിച്ച യുവതിയെ ഒടുവില്‍ കരച്ചില്‍ കേട്ട് ഓടിയത്തിയവരാണ് പുറത്തെടുത്തത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണെന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
27 വര്‍ഷം പഴക്കമുള്ള ടോയ്ലറ്റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഘന്‍ശ്യാം നവംഗുല്‍ പറഞ്ഞു.

 

Latest News