ചര്‍ച്ചില്‍ നടന്ന ലൈംഗിക പീഡനം 12 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തി യുവതി, മൂന്ന് പേര്‍ കസ്റ്റഡിയില്‍

ബംഗളൂരു- ക്രൈസ്തവ ദേവാലയത്തില്‍ 12 വര്‍ഷം മുമ്പ് പീഡനത്തിനരയായെന്ന പരാതിയുമായി 21 കാരി. ബംഗളൂരു സ്വദേശിയായ 21 കാരി ശിവാജി നഗര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തുത്. തനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ അന്ത്യോക്യ ചര്‍ച്ചില്‍വെച്ച് എട്ട് പേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
തുടര്‍ച്ചയായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്ന യുവതി കൗണ്‍സിലിങ്ങിനും സൈക്കോതെറാപ്പി ചികില്‍സയ്ക്കും ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള അഞ്ച് പ്രതികള്‍ക്കായി  പോലീസ് അന്വേഷണം ആരംഭിച്ചു.
പത്ത് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിന് മുമ്പ് തന്നെ പള്ളിയില്‍ വിടാറുണ്ടായിരുന്നുവെന്നും  പള്ളിക്കകത്ത് കളിക്കുമായിരുന്നുവെന്നും യുവതി പറയുന്നു. പ്രതികളിലൊരാളായ സൈമണ്‍ പീറ്റര്‍ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. മറ്റൊരു പ്രതിയായ സാമുവല്‍ ഡിസൂസയും വൃത്തികെട്ട ചിത്രങ്ങള്‍ കാണിച്ച് പള്ളിവളപ്പിലെ സാഹചര്യം മുതലെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പള്ളി സെക്രട്ടറിയും മൂന്നാം പ്രതിയായ നാഗേഷിനെ അറിയിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് ആക്രമിക്കുകയും ചെയ്തു. സഭയുടെ പ്രശസ്തി നശിപ്പിക്കരുതെന്നും സഭയിലെ ഒരു അംഗത്തിന്റെ പേരിലും എഫ്ഐആര്‍ ഫയല്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ട് കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതെല്ലാം കഴിഞ്ഞ് വിഷാദത്തിലേക്കും മാനസികരോഗത്തിലേക്ക്ു പോയ താന്‍ ചികിത്സയ്ക്ക് ശേഷമാണ്  ഉറച്ചുനില്‍ക്കാനും നീതിക്കുവേണ്ടി പോരാടാനും തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.

പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ബാക്കി പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ശിവാജി നഗര്‍ പോലീസ് സ്റ്റേഷനിലെ വനിതാ ഇന്‍സ്പെക്ടര്‍ പറഞ്ഞു. അതേസമയം, കുടുംബവുമായുള്ള പ്രശ്‌നം കാരണം തന്റെ മകനെ കേസില്‍ കുടുക്കുകയാണെന്ന് പ്രതികളിലൊരാളുടെ അമ്മ പറഞ്ഞു,
എന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ ഇരുവരും വളരെ ചെറുപ്പമായിരുന്നു, അവസ്‌കൂള്‍ പഠനകാലത്ത് ഒരുമിച്ചു കളിച്ച വളര്‍ന്നു. യുവതിക്ക് എന്റെ കുടുംബവുമായി പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ അത് കള്ളം പറഞ്ഞ് എന്റെ മകന്റെ ജീവിതം നശിപ്പിക്കുകയാണ്- അവര്‍ പറഞ്ഞു.

 

Latest News