വീണ്ടും മങ്കിപോക്‌സ്; ദല്‍ഹിയില്‍  നൈജീരിയന്‍ യുവതി ആശുപത്രിയില്‍

ന്യൂദല്‍ഹി-ആശങ്ക ഉയര്‍ത്തി ദല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയന്‍ യുവതിക്കാണ് രോഗബാധ. ഇതോടെ ദല്‍ഹിയില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സ് കേസുകളുടെ എണ്ണം നാലായി. രാജ്യത്താകെ ഒമ്പത് പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ 31കാരിയായ  യുവതിക്ക് കടുത്ത പനിയും ത്വക്കില്‍ പാടുകളുമുണ്ട്. ഇവരെ ദല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവര്‍ അടുത്തിടെ വിദേശയാത്ര നടത്തിയതിനെക്കുറിച്ച് വിവരമില്ല. ദല്‍ഹിയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരും വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്തവരാണ്. അതിനാല്‍ ഇവര്‍ക്ക് രോഗം വന്നതെങ്ങനെ എന്നതില്‍ അന്വേഷണം തുടരുകയാണ്.
 

Latest News