നൂര്‍സുല്‍ത്താന്‍- എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബാല പീഡകനെ ഷണ്ഡീകരിച്ച ശേഷം 25 വര്‍ഷം ജയിലിലടക്കാന്‍ കസാക്കിസ്ഥനിലെ കോടതി വിധിച്ചു. ഭാര്യയുടെ എട്ടുവയസ്സുകാരിയായ മകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്ത. ശാരീരികമായി വളരെയധികം ക്ഷതമേറ്റ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്നു.
നാല് തവണ വിവാഹം കഴിച്ച പ്രതി പെണ്‍കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ പീഡനം തുടങ്ങിയതായി കോടതി പറഞ്ഞു. അമ്മയോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ ക്രൂരത. നിര്‍ബന്ധിത കെമിക്കല്‍ കാസ്‌ട്രേഷനു വിധേയനക്കായ ശേഷം 25 വര്‍ഷം ജയിലിലിടാനാണ് ജഡ്ജി ഉത്തരവിട്ടത്. ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.
അഞ്ച് വയസ്സാ സഹോദരന്റെ മുന്നില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം രക്തം വാര്‍ന്നൊഴുകുമ്പോള്‍ അയഡിന്‍ തളിക്കുകയും ചെയ്തു.
ബില്‍ഡിംഗ് ബ്ലോക്കില്‍ നിന്ന് വീണതിനാല്‍ തലകറക്കമാണെന്ന് മകള്‍ തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. അവളെ പിടിച്ചുയര്‍ത്തിയപ്പോള്‍ രക്തം പടര്‍ന്നിരുന്നു. ഇതിനു പിന്നാലെ പ്രതി എന്നെ സമീപിച്ച് കുറ്റസമ്മതം നടത്തി മാപ്പ് ചോദിച്ചു. ഞെട്ടല്‍ കാരണം എനിക്ക് ബോധം തന്നെ നഷ്ടപ്പെട്ടിരുന്നു. ബോധം വന്നപ്പോള്‍ നിരവധി കത്തികളുമായി അയാള്‍ നില്‍ക്കുന്നതാണ് കണ്ടത്. കുറ്റം ചെയ്ത തന്നെ കത്തി ഉപയോഗിച്ച് കൊല്ലൂ എന്നാണ് പറഞ്ഞത്. മാറ്റിവെച്ചിരുന്ന ഫോണ്‍ അയാള്‍ കാണാതെ എടുത്താണ് ആംബുലന്‍സിനെ വിളിച്ചത്- പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
കോടതി വധിച്ച ഇരുപത്തിയഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ പോരെന്നും എന്നാല്‍ എല്ലാം ദൈവം കാണുന്നുണ്ടെന്ന് കരുതി സമാധാനിക്കുകയാണെന്നും അവര്‍ പറഞ്ഞു. മകളോട് വര്‍ഷങ്ങളോളം ചെയ്ത എല്ലാ പാപങ്ങള്‍ക്കും ദൈവത്തില്‍ നിന്ന് അയാള്‍ക്ക് ശിക്ഷ ലഭിക്കും- അവര്‍ കൂട്ടിച്ചേര്‍ത്തു.