കുട്ടി പട്ടാളത്തെ കൈയിലെടുത്ത്  ആലപ്പുഴയിലെ പുതിയ കലക്ടര്‍ 

ആലപ്പുഴ- ആലപ്പുഴയിലെ പുതിയ കലക്ടര്‍ കൃഷ്ണ തേജയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്-  ''പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. ഇന്നു  നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്.  എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സനേഹത്തോടെ, എന്നാണ് പോസ്റ്റ്. . കുറിപ്പിന് രസകരമായ കമന്റുകളാണ് വന്നിട്ടുള്ളത്. വന്നപ്പോള്‍ തന്നെ കുട്ടിപട്ടാളത്തിനെ കയ്യിലെടുത്ത് കൃഷ്ണ തേജയുടെ എന്‍ട്രി മാസ്സ് ആയി. 


 

Latest News