സൗദിക്ക് നേരെ അയച്ച ഹൂത്തി മിസൈല്‍ യെമനില്‍തന്നെ പതിച്ചു 

റിയാദ്- സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂത്തികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ യെമനില്‍തന്നെ വീണതായി റിപ്പോര്‍ട്ട്. അത്താന്‍ പര്‍വതത്തില്‍നിന്ന് തൊടുത്ത മിസൈല്‍ യെമനിലെ ജനവാസ മേഖലയിലാണ് പതിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
സൗദി അറേബ്യയിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണത്തിനു ശ്രമിക്കുകയാണ്. എന്നാല്‍ ബാലിസ്റ്റ് മിസൈലുകള്‍ ആകാശത്ത് വെച്ചുതന്നെ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കാറുണ്ട്. 
 

Latest News