മുംബൈ- യുവതിക്കെതിരെ വധഭീഷണി മുഴക്കിയ ശിവസേന നേതാവിനെതിരെ കേസ്. സുഹൃത്തിനെതിരെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശിവസേനയുടെ താനെ ജില്ലാ മേധാവി കെദാര്‍ ദിഘെക്കെതിരെയാണ് കേസ്.
പീഡന പരാതിയുമായി പോലീസില്‍ പോകരുതെന്നും പണം വാങ്ങി ഒത്തുതീര്‍ക്കണമെന്നുമാണ് ദിഘെ ആദ്യം ആവശ്യപ്പെട്ടിരുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോയതിനെ തുടര്‍ന്നാണ് വധഭീഷണി. ദിഘെയുടെ അടുത്ത സുഹൃത്താണ് യുവതിയെ പീഡിപ്പിച്ചത്.
25 ലക്ഷം ചോദിച്ച് തട്ടിക്കൊണ്ടുപോയ
13 കാരനെ കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍
മുംബൈ- മഹരാഷ്ട്രയില്‍ 13 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുംബൈ കാശിമിറയിലാണ് സംഭവം. ഫോണ്‍ തരാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. റെസ്‌റ്റോറന്റുകളിലും ബാറുകളിലും പാട്ടുപാടി ഉപജീവനം നടത്തുന്ന അമ്മയോട് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. പിന്നീട് കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.