25 ലക്ഷം ചോദിച്ച് തട്ടിക്കൊണ്ടുപോയ 13 കാരനെ കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ- മഹരാഷ്ട്രയില്‍ 13 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുംബൈ കാശിമിറയിലാണ് സംഭവം. ഫോണ്‍ തരാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. റെസ്‌റ്റോറന്റുകളിലും ബാറുകളിലും പാട്ടുപാടി ഉപജീവനം നടത്തുന്ന അമ്മയോട് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. പിന്നീട് കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ടുവര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് അതേ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തു

ഭോപ്പാല്‍- ബലാത്സംഗക്കേസില്‍ ജയിലിലായി രണ്ടു വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് അതേ യുവതിയെ സുഹൃത്തിനോടൊപ്പം വീണ്ടും ബലാത്സംഗം ചെയ്തു.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കൂട്ടുകാരനോടൊപ്പം എത്തി കത്തി ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി വീഡിയോ ചിത്രീകരിച്ചതായു പോലീസ് പറഞ്ഞു. 2020 ലാണ് യുവതിയെ ആദ്യം ബലാത്സംഗം ചെയ്ത പ്രതിയെ ജയിലിലടച്ചിരുന്നത്. മുമ്പത്തെ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.

Latest News