ഭോപ്പാല്‍- ബലാത്സംഗക്കേസില്‍ ജയിലിലായി രണ്ടു വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് അതേ യുവതിയെ സുഹൃത്തിനോടൊപ്പം വീണ്ടും ബലാത്സംഗം ചെയ്തു.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കൂട്ടുകാരനോടൊപ്പം എത്തി കത്തി ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി വീഡിയോ ചിത്രീകരിച്ചതായു പോലീസ് പറഞ്ഞു. 2020 ലാണ് യുവതിയെ ആദ്യം ബലാത്സംഗം ചെയ്ത പ്രതിയെ ജയിലിലടച്ചിരുന്നത്. മുമ്പത്തെ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.






