Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്‍പിഎഫ് 183 കുട്ടികളെ  മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെടുത്തി

ചെന്നൈ- 'ഓപ്പറേഷന്‍ എഎഎച്ച്ടി' വഴി 183 കുട്ടികളെ രക്ഷപ്പെടുത്തിയതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്. ജൂലൈ മാസത്തെ കണക്കുകളാണ് ആര്‍.പി.എഫ് പുറത്തു വിട്ടത്. മോചിപ്പിച്ചവരില്‍ 151 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ പിടികൂടിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് 'ഓപ്പറേഷന്‍ എഎഎച്ച്ടി'യുടെ ലക്ഷ്യം. റെയില്‍ വഴിയുള്ള മനുഷ്യക്കടത്ത് തടയാന്‍ കഴിഞ്ഞ മാസം മുതലാണ് ഈ ഡ്രൈവ് ആരംഭിച്ചത്. സംസ്ഥാന പോലീസ്, എല്‍.ഇ.എകള്‍, മറ്റ് പങ്കാളികള്‍ എന്നിവയെ ഏകോപിച്ചാണ് 'ഓപ്പറേഷന്‍ എഎഎച്ച്ടി' ആര്‍പിഎഫ് ഫീല്‍ഡ് യൂണിറ്റുകള്‍ക്ക് െ്രെഡവ് നടത്തുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ  2178 പേരെ രക്ഷിച്ചതായി ആര്‍പിഎഫ് അറിയിച്ചു. അടുത്തിടെ മഹാനന്ദ എക്‌സ്പ്രസില്‍ നിന്ന് 21 ആണ്‍കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തിയിരുന്നു. കുട്ടികളെ പ്രലോഭിപ്പിച്ച് ജോലിക്ക് കൊണ്ടുപോകുകയായിരുന്നു.  സംഭവത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേരെ ആര്‍പിഎഫ് പിടികൂടിയിരുന്നു.
 

Latest News