മംഗളൂരു-കര്‍ണാടകയില്‍ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസം ജൂലൈ 28 നാണ് ഫാസിലിനെ ക്രൂരമായി കൊലചെയ്തത്.
സുഹാഷ് ഷെട്ടി (29), മോഹന്‍ (26), ഗിരിധര്‍ (23),അഭിഷേക് (21), ശ്രീനിവാസ് (23), അജിത് ക്രാസ്റ്റ (21), ദീക്ഷിത് (210 എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മംഗളൂരു ജില്ലാ പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. മങ്കി കാപുകള്‍ കൊണ്ട് മുഖംമറച്ച് ഹ്യുണ്ടായി കാറിലെത്തിയാണ് പ്രതികള്‍ ഫാസിലിനെ കൊലപ്പെടുത്തിയത്. 15,000 വാടക നല്‍കിയാണ് മൂന്ന് ദിവസത്തേക്ക് കാര്‍ വാടകക്കെടുത്തത്. ആരെയെങ്കിലും കൊലപ്പെടുത്തുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.
അജിത് ഒഴികെയുള്ള ആറു പേരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്.
സ്ഥിരം കുറ്റവാളികളായ അഭിഷേകും സുഹാഷ് ഷെട്ടിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജൂലൈ 27 ന് ഒത്തുചേര്‍ന്നാണ് കൊല നടത്താന്‍ തീരുമാനിച്ചത്.






