ഹിജാബ് കേസില്‍ വാദം അനിശ്ചിതമായി നീട്ടി സുപ്രീം കോടതി, ജഡ്ജിക്ക് സുഖമില്ല

ന്യൂദല്‍ഹി- ജഡ്ജിക്കു സുഖമില്ലാത്തതിനാലാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ വാദം കേള്‍ക്കാത്തത് എന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ വിഷയം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ വാദം കേള്‍ക്കാന്‍ ഒരു ബെഞ്ച് രൂപീകരിക്കുന്നുണ്ട്. അതിലേക്ക് പരിഗണിച്ച ഒരു ജഡ്ജിക്ക് അസുഖമായതിനാലാണ് വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തീയതിയെങ്കിലും വ്യക്തമാക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ജഡ്ജി സുഖം പ്രാപിച്ചാല്‍ ഉടന്‍ കേസില്‍ വാദം കേള്‍ക്കും എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. കഴിഞ്ഞ മാര്‍ച്ചിന് ശേഷം കേസ് പരിഗണിച്ചിട്ടേയില്ലെന്നും അടിയന്തരമായി വാദം കേള്‍ക്കണമെന്നും നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും ആവശ്യപ്പെട്ടിരുന്നു. തീരുമാനം ആകാത്തതിനാല്‍ വിദ്യാര്‍ഥിനികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

 

Latest News