മൂന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാലുടന്‍ പൗരത്വനിയമം നടപ്പാക്കും- അമിത് ഷാ


ന്യൂദല്‍ഹി- രാജ്യത്ത് മൂന്നാമത്തെ ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. പശ്ചിമബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പാര്‍ലമെന്റില്‍ വെച്ചു കണ്ടപ്പോഴാണ് പൗരത്വ നിയമം നടപ്പാക്കുന്ന കാര്യം അമിത്ഷാ വ്യക്തമാക്കിയത്. കരുതല്‍ ഡോസ് വാക്‌സിന്റെ വിതരണം ഒമ്പതു മാസങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. അതിന് ശേഷം ഉടന്‍ തന്നെ സര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുവേന്ദു അധികാരിയും പറഞ്ഞു.

 

Latest News