മിന്നല്‍ പ്രളയത്തിന് സാധ്യത; കേരളത്തിലെ  21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

കൊല്ലം- സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.മിന്നല്‍പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.
വയനാാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റിയാടി ഡാമിന്റെയും കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും നിലവില്‍ നാല് ഷട്ടറുകളും താഴ്ത്തി.ചാലക്കുടി പുഴയില്‍ ജലനിരപ്പുയര്‍ന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


 

Latest News