സ്ത്രീകളെ ചൂഷണം ചെയ്യുന്ന പാര്‍ലറുകളും വേശ്യാലയങ്ങളും വര്‍ധിച്ചു, നടപടി ശക്തമാക്കി പോലീസ്

ഹൈദരാബാദ്- സ്ത്രീകളെ ചൂഷണം ചെയ്യുന്ന വേശ്യാലയങ്ങളും മസാജ് പാര്‍ലറുകളും വര്‍ധിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് പോലീസ് നടപടികള്‍ ശക്തമാക്കി. ഈ വര്‍ഷം ആദ്യം മുതല്‍ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) നിയമപ്രകാരം സൈബരാബാദ് പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് 83 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്ന 37 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും 51 ഉടമസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

വസ്തുവകകള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് വ്യക്തികളില്‍ നിന്ന് ആധാര്‍ കാര്‍ഡുകളും മറ്റ് തിരിച്ചറിയല്‍ രേഖകളും വാങ്ങാന്‍ കെട്ടിട ഉടമകളോട് പോലീസ് നിര്‍ദേശിച്ചു. നിയമവിരുദ്ധമായ പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ വസ്തു സീല്‍ ചെയ്യുമെന്നും ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുള്ളവര്‍ ലോക്കല്‍ പോലീസുമായി ബന്ധപ്പെടുകയോ 100 എന്ന നമ്പറില്‍ വിളിക്കുകയോ 9490617444 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണമെന്നും പോലീസ് നിര്‍ദേശിച്ചു.

 

Latest News