Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മണ്ഡലത്തില്‍ സൈക്കിളില്‍ സവാരിക്കിറങ്ങിയ  ബിജെപി എംഎല്‍എക്ക് കുഴിയില്‍ വീണു പരിക്ക്

നോയിഡ- സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബിജെപി എംഎല്‍എയ്ക്ക് പരിക്ക്. ബിജെപി നേതാവും ജേവാര്‍ എംഎല്‍എയുമായ ധിരേന്ദ്ര സിങിനാണ് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റത്. ഇതിനു പിന്നാലെ ധിരേന്ദ്ര സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 7.30 യോടെ സൈക്കിള്‍ സവാരി നടത്തുന്നതിനിടെ കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപത്തു വെച്ചാണ് അദ്ദേഹം റോഡില്‍ വീണത്. 'ദിവസേന പതിവുള്ള സൈക്കിള്‍ സവാരിക്ക് ഇറങ്ങിയതാണ്. സ്ഥലത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നു. പെട്ടെന്ന് വെള്ളം നിറഞ്ഞ കുഴിയിലേക്ക് അദ്ദേഹം വീണു. വീഴ്ചയില്‍ കൈമുട്ടിന് സാരമായി പരിക്കേറ്റു', പിടിഐയോട് എംഎല്‍എയുടെ അനുയായി പറഞ്ഞു.
ഉടന്‍ തന്നെ അദ്ദേഹത്തെ ഗ്രേറ്റര്‍ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടതുകൈയിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. നിലവില്‍ എംഎല്‍എ ആശുപത്രിയിലാണെന്നും  ആശുപത്രിയില്‍ തുടരുമെന്നും അനുയായി പറഞ്ഞു.
ഫിറ്റ്‌നസ് തത്പരനായ അദ്ദേഹം ജേവാറില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. ജേവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഗ്രാമവാസികളുമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ധിരേന്ദ്ര സിങ് പ്രധാന പങ്കുവെച്ചിട്ടുണ്ട്.
 

Latest News