ജബല്‍പൂര്‍-മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ വന്‍അഗ്നിബാധയില്‍ നാല് രോഗികളടക്കം എട്ടുപേര്‍ വെന്തുമരിച്ചു. പൊളളലേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുനില ആശുപതിയിലെ താഴത്തെ നിലയിലാണ് തീപിടത്തമുണ്ടായതെന്നും നാല് രോഗികളും ഒരു കൂട്ടരിപ്പുകാരനും മൂന്ന് ആശുപത്രി ജോലിക്കാരുമാണ് മരിച്ചതെന്ന് ജബല്‍പൂര്‍ കലക്ടര്‍ ഡോ. ഇളയരാജ ടി പറഞ്ഞു.
പരിക്കേറ്റ അഞ്ചു പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ജബല്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 30 കിടക്കുകളുള്ള ആശുപത്രയില്‍നിന്ന് രോഗികളേയും മറ്റുള്ളവരേയും ഉടന്‍ ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അഗ്നിബാധ സമയത്ത് 25 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.