Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഇന്ത്യയിലെ നൂറ് അതിസമ്പന്ന വനിതകളിൽ മൂന്നു മലയാളികൾ

വിദ്യ വിനോദ്, ഷീല കൊച്ചൗസേപ്പ്, അലീഷാ മൂപ്പൻ

ഇന്ത്യയിലെ അതിസമ്പന്നരായ നൂറ് സ്ത്രീകളുടെ പട്ടികയിൽ മൂന്നു മലയാളികളും. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജുക്കേഷൻ ഹോൾഡിംഗ് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഒയുമായ വിദ്യ വിനോദ്, വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപക ഷീല കൊച്ചൗസേപ്പ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി എം.ഡി അലീഷാ മൂപ്പൻ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്. എച്ച്.സി.എൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്രക്കാണ് അതിസമ്പന്നരായ സ്ത്രീകളുടെ ഹുറൂൺ ലിസ്റ്റിൽ ഒന്നാം സ്ഥാനം. നാടാർ മൽഹോത്ര തുടർച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
കോട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂൺ ഇന്ത്യയും ചേർന്നാണ് ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടിക പുറത്തിറക്കിയത്. 2021 ഡിസംബർ 31 വരെയുള്ള മൊത്തം ആസ്തിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. മലയാളി സമ്പന്ന വനിതകളിൽ     ഒന്നാം സ്ഥാനക്കാരിയായ വിദ്യ വിനോദിന്റെ ആസ്തി 2780 കോടിയാണ്. 100 സമ്പന്ന വനിതകളിൽ ഇവരുടെ സ്ഥാനം ഇരുപത്തി ഒന്ന് ആണ്. 540 കോടിയുടെ ആസ്തിയുമായുമായാണ് ഷീല കൊച്ചൗസേപ്പ് മലയാളി സമ്പന്ന വനിതകളിൽ രണ്ടാം സ്ഥാനക്കാരിയായയത്.  നൂറ് പേരുടെ പട്ടികയിൽ ഇവരുടേത് അൻപതിനാലാം സ്ഥാനമാണ്. 410 കോടി രൂപയുടെ ആസ്തിയുമായി നൂറ് പേരുടെ ലിസ്റ്റിൽ അറുപത്തി രണ്ടാം സ്ഥാനത്തുള്ള അലിഷാ മൂപ്പന് മലയാളി സമ്പന്ന വനിതകളിൽ മൂന്നാം സ്ഥാനമാണ്. 
സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയ റോഷ്‌നി നാടാർ മൽഹോത്രയുടെ ആസ്തി 84,330 കോടിയാണ്. രണ്ടാം സ്ഥാനത്തെത്തിയ നൈക്യയുടെ സ്ഥാപക ഫാൽഗുനി നയ്യാറിന്റെ ആസ്തി 57,520 കോടി രൂപയാണ്. ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാക്കാണ് മൂന്നാം സ്ഥാനം.  29,030 കോടി രൂപയാണ് ഇവരുടെ ആസ്തി. ഇവരെ പിന്തള്ളിയാണ് ഫാൽഗുനി  നയ്യാർ രണ്ടാം സ്ഥാനത്തെത്തിയത്.