Sorry, you need to enable JavaScript to visit this website.

സൗദിയിലെ റൈദാൻ ഗ്രൂപ്പ് ഇന്ത്യയിലേക്ക്

സൗദിയിലെ പ്രശസ്തമായ റൈദാൻ റസ്റ്റോറന്റ് ആന്റ് ഹോട്ടൽ ശൃംഖലയുടെ മേധാവി  അയത് അഹമ്മദ് അൽ സുലമിയെ കോഴിക്കോട്ട് സ്വീകരിച്ചപ്പോൾ 

സൗദിയിലെ പ്രശസ്ത റെയ്ദാൻ റസ്റ്റോറന്റ് ആന്റ് ഹോട്ടൽ ശൃംഖലയുടെ മേധാവി മലയാളികളുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനവുമായി കൈകോർക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കുന്ന റൈദാൻ ഗ്രൂപ്പ്  മേധാവി ശൈഖ്  അയത് അഹമ്മദ് അൽ സുലമി കോഴിക്കോട്ടെത്തി കേരളം ആസ്ഥാനമായുള്ള നദാ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജുമെന്റുമായി ചർച്ച നടത്തി.  നദാ ഹെൽത്ത് കെയർ  സൗദിയിൽ ആരംഭിക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് ആന്റ് സപ്ലൈയുമായി  (വേേു://മംെമൂൗ.രീാ) സഹകരിക്കുന്നതുമായുള്ള ചർച്ചകളാണ് നടത്തിയത്. കൂടാതെ റൈദാൻ ഗ്രൂപ്പിന്റെ ശാഖകൾ ഇന്ത്യയിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടത്തി. ചർച്ചയിൽ ഗ്രീൻ ഇൻസ്റ്റിറ്റിയൂട്ട് ഫോർ
റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എം.ഡി എ.കെ. ഷംസുദ്ദീൻ, വിറോൺ സിസ്റ്റംസ് എം.ഡി (ലക്ഷദ്വീപ്)  റഹ്മത്തുള്ള, നദ ഹെൽത്ത് കമ്പനി എം.ഡി അൻസാദ് കാളികാവ്, ലക്ഷദ്വീപിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനും കോക്കോലാഷ് ഓർഗാനിക് ഓയിൽ കമ്പനി എം.ഡിയുമായ മുഹമ്മദ് അൽത്താഫ് ഹുസൈൻ തുടങ്ങിയവരുമായാണ് അയത് അഹമ്മദ് അൽ സുലമി ചർച്ച നടത്തിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തും. 

 

Latest News