നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്രവിമാന താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി. ക്വാലാലംപൂരിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരിൽ നിന്നായി 1968 ഗ്രാം സ്വർണമാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് റവന്യു ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വർണം മാറ്റി രണ്ടെണ്ണം വീതം ഇവർ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്