കുടുംബത്തിലെ വിധവയുമായി ബന്ധം; യുവാവിന് ബന്ധുക്കളുടെ ക്രൂരമര്‍ദനം 

ജയ്പൂര്‍- രാജസ്ഥാനില്‍ കുടുംബത്തിലെ വിധവയുമായി അവിഹിത ബന്ധം ആരോപിച്ച് യുവാവിന് ബന്ധുക്കളുടെ ക്രൂര മര്‍ദനം. രാജസ്ഥാനിലെ ജലവാറിലാണ് 30 കാരന്റെ കൈകള്‍ ബന്ധിച്ച് നടത്തിച്ച ശേഷമാണ് ബന്ധുക്കള്‍ മര്‍ദിച്ചത്. യുവാവിനെ പാഠം പഠിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതികളായ ബന്ധുക്കള്‍ പറഞ്ഞതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗുമന്‍ സിംഗ് പറഞ്ഞു. 
മര്‍ദനമേറ്റ യുവാവും പ്രതികളും ഒരു പ്രദേശത്തുതന്നെയാണ് താമസമെന്നും യുവാവിന്റെ ബന്ധുക്കളാണ് പ്രതികളെന്നും പോലീസ് പറഞ്ഞു.
 

Latest News