ലഖ്‌നൗ- ഏറ്റുമുട്ടലുകളെന്ന പേരില്‍ ഉത്തര്‍ പ്രദേശില്‍ പോലീസ് ഗുണ്ടകളെ വെടിവച്ചു കൊല്ലുന്ന സംഭവങ്ങളില്‍ ദുരൂഹതകള്‍ക്കിടയാക്കുന്ന ശബ്ദരേഖ പുറത്തു വന്നു. ബിജെപി എംഎല്‍എയേയും ജില്ലാ നേതാക്കളേയും കാണേണ്ട പോലെ കണ്ടാല്‍ രക്ഷപ്പെടാമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടാ തലവന് രഹസ്യ മുന്നറിയിപ്പു നല്‍കുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലിനു തൊട്ടു പിന്നാലെയാണ് ഈ ശബ്ദ രേഖ വെളിച്ചത്തായത്.
മൗറാനിപൂര്‍ പോലീസ് സ്റ്റേഷന്‍ മേധാവി സുനീത് കുമാര്‍ സിങ് പ്രാദേശിക ഗുണ്ടാ നേതാവായ ലേഖ്‌രാജ് സിങ് യാദവിനു മുന്നറിയിപ്പു നല്‍കുന്നതാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഓഡിയോ ക്ലിപ്പിലുള്ളത്. ഝാന്‍സിയിലെ ബബിന എംഎല്‍എ രാജീവ് സിങ് പരിച്ഛ, ബിജെപി ജില്ലാ അധ്യക്ഷന്‍ സഞജയ് ദുബെ എന്നിവരെ കാണേണ്ട പോലെ കണ്ട് കരാറുണ്ടാക്കിയാല്‍ രക്ഷപ്പെടാമെന്ന് പോലീസ്് ഉദ്യോഗസ്ഥന്‍ ഗുണ്ടാ നേതാവ് ലേഖ്‌രാജിനോട് പറയുന്നതാണ് ശബ്ദ രേഖ. താന്‍ കൊന്നു തളളിയവരുടെ കണക്കു പോലും അറിയില്ലെന്നും പോലീസ് മേനിനടിക്കുന്നുമുണ്ട്.
ശബ്ദ രേഖ പുറത്തു വന്നതോടെ മൗറാനിപൂര്‍ സ്റ്റേഷന്‍ പരിധിയിലെ ബസാരി ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഈ ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എല്ലാവരും ഓടി രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.
ശബ്ദരേഖ പോലീസ് ഉദ്യോഗസ്ഥന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്്. അതേസമയം ഈ ശബ്ദ രേഖ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ട പോലീസ് ഏറ്റുമുട്ടലകളില്‍ കൂടുതല്‍ ദൂരൂഹതകള്‍ക്ക് ഇടയാക്കുന്നതാണ്. ഏറ്റുമുട്ടല്‍ കൊല ഭീഷണി ഉയര്‍ത്തി ഗുണ്ടകളില്‍ നിന്നും പണം തട്ടാനുള്ള ബിജെപിയുടെ നീക്കമാണെന്ന സംശയവും പോലീസുദ്യോഗസ്ഥന്റെ ശബ്ദ രേഖ ബലപ്പെടുത്തുന്നു. അതേസമയം ശബ്ദരേഖയില്‍ പോലീസുദ്യോഗസ്ഥന്‍ പരാമര്‍ശിച്ച ബിജെപി എംഎല്‍എ പരിച്ഛയും ജില്ലാ നേതാവ് ദുബെയും സംഭവം നിഷേധിച്ചിട്ടുണ്ട്.