പാലക്കാട്- സ്വകാര്യ ക്ലിനിക്കിലെ ടോയ്‌ലെറ്റില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ക്ലോസറ്റില്‍ വെള്ളം പോകാത്തതിനെ തുടര്‍ന്ന് പ്ലംബര്‍മാര്‍ എത്തി പരിശോധിച്ചപ്പോഴാണ് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
പാലക്കാട്ട് ഡോ. അബ്ദുറഹ്്മാന്‍ വീടിനോട് ചേര്‍ന്ന് നടത്തുന്ന ക്ലിനിക്കിലാണ് സംഭവം. ക്ലോസറ്റിലെ തടസ്സം ശ്രദ്ധയില്‍പെട്ട ഡോക്ടര്‍ പ്ലംബറെ വിളിക്കുകയായിരുന്നു. പ്ലംബര്‍മാര്‍ നോക്കിയപ്പോള്‍ ബോള്‍ പോലെ എന്തോ തടയുന്നതായാണ് കണ്ടത്. കുഞ്ഞില്‍നിന്ന് മറുപിള്ള വേര്‍പിട്ടിട്ടില്ലായിരുന്നു.
പരിശോധനക്കായി മതാപിതാക്കളോടൊപ്പം വന്ന ഏതോ യുവതി ശുചിമുറിയില്‍ പ്രസവിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.