Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ കുളിമുറിയില്‍ മൊബൈല്‍ വച്ച യുവാവ് പിടിയില്‍

കോഴിക്കോട് -സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ വച്ച യുവാവ് പിടിയില്‍. ഉണ്ണിക്കുളം കരുമലമഠത്തില്‍ റിജേഷിനെയാണ് പോലീസ് പിടികൂടിയത്. കുളിമുറിയില്‍ കയറിയ സ്ത്രീ ക്യാമറാ ഫോണ്‍ കണ്ട് പേടിച്ച് വിളിക്കുകയും ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ പിടികൂടുകയുമായിരുന്നു.ഫോണ്‍ സൈബര്‍ സെല്‍ പരിശോധനയ്ക്ക് അയച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Latest News