തെക്കന്‍ കേരളത്തല്‍ കനത്ത മഴ തുടരുന്നു, രണ്ട് മരണം

തിരുവനന്തപുരം- സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. തെക്കന്‍ കേരളത്തിലാണ് പ്രധാനമായും രാത്രി വൈകിയും മഴ ശക്തമായി തുടരുന്നത്. മലയോരമേഖലയിലും സാഹചര്യം രൂക്ഷമായി തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയില്‍ പലയിടത്തും ഉള്‍ വനങ്ങളില്‍ ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്ക് ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കില്‍പ്പെട്ടാണ് അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായത്തിനായി 101 വിളിക്കണമെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.
 

Latest News