പിണറായി സാരി ഉടുക്കുന്നതുകൊള്ളാം, മുനീറും അനുയായികളും പര്‍ദ ധരിക്കണം

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന് സാരിയും ബ്ലൗസുമിട്ടാല്‍ എന്താണ് കുഴപ്പമെന്ന എം കെ മുനീര്‍ എം എല്‍ എയുടെ ചോദ്യത്തോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പിണറായിയെക്കൊണ്ട് സാരി ധരിപ്പിക്കാനുള്ള ആശയം പുരോഗമനപരമാണെന്നും അതിനുമുമ്പ് മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവുമെന്നും ഹരീഷ് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

കുറിപ്പ് വായിക്കാം

'പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?'; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എം കെ മുനീര്‍.... പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്... പുരോഗമനപരമാണ്... പക്ഷെ അതിനുമുമ്പ് മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ്ദ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവും...മാതൃകാപരമാവും...'

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നും ആണ്‍കോയ്മയുള്ള ലിംഗസമത്വ യൂണിഫോം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുനീര്‍ വിമര്‍ശിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസുമിട്ടാല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചിരുന്നു,

 

Latest News