Sorry, you need to enable JavaScript to visit this website.

പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന നേതാവ് അറസ്റ്റില്‍; താക്കറെയുടെ പേരില്‍ സത്യം ചെയ്ത് സഞ്ജയ് റാവത്ത്

മുംബൈ- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ  മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം ഞായറാഴ്ച രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേന്ദ്ര അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചെങ്കിലും ശിവസേനയുടെ ഉന്നത നേതാവും രാജ്യസഭാ എംപിയുമായ് സഞ്ജയ് റാവത്ത് ഹാജരായിരുന്നില്ല. തുടര്‍ന്നാണ്   റെയ്ഡ് നടത്തിയത്. അറുപതുകാരനായ റാവത്തിനെ  ഇ.ഡി ഇന്ന് പ്രത്യേക പിഎംഎല്‍എ  കോടതിയില്‍ ഹാജരാക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് ഈ അറസ്റ്റ് കാരണമാകും.
മുംബൈയിലെ പത്ര ചൗളിന്റെ പുനര്‍വികസനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടും  ഭാര്യയും മറ്റുള്ളവരും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഉന്നത സേനാ നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബി.ജെ.പി സഞ്ജയ് റാവത്തിനെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് റാവത്തിന്റെ സഹോദരനും ശിവസേന എംഎല്‍എയുമായ സുനില്‍ റാവത്ത് പറഞ്ഞു. സഞ്ജയ് റാവത്തിനെ നിശബ്ദമാക്കാനാണ് അറസ്റ്റ്. മഹരാഷ്ട്രയില്‍ എല്ലാവരും ഈ അനീതിക്കെതിരെ മഹാരാഷ്ട്രയില്‍ ശബ്ദമുയര്‍ത്തും- അദ്ദേഹം പറഞ്ഞു.
വീട്ടില്‍ നിന്ന് കണ്ടെടുത്തിയ  10 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രി) ഏകനാഥ് ഷിന്‍ഡേയുടെതാണ്. ഇത് അയോധ്യ യാത്രയ്ക്കുള്ള പാര്‍ട്ടി ഫണ്ടായിരുന്നു. കവറില്‍ 'അയോധ്യാ പര്യടനം' എന്ന് എഴുതിയിട്ടുണ്ട്- ഇ.ഡി.ഓഫീസിനു പുറത്ത് സുനില്‍ റാവത്ത് അവകാശപ്പെട്ടു. ഋഉ ഓഫീസിന് പുറത്ത് റാവുത്ത്.
ഞായറാഴ്ച വൈകുന്നേരമാണ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് കൊണ്ടുപോയി. മുംബൈയിലെ വീട്ടില്‍ രാവിലെ ആരംഭിച്ച റെയ്ഡ് ഒമ്പത് മണിക്കൂറോളം തുടര്‍ന്നു.
റാവത്തിന്റെ വീട്ടില്‍ നിന്ന് ഏകദേശം 11 ലക്ഷം രൂപ കണ്ടെടുത്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു.  ശിവസേന വിടില്ലെന്നും മരിച്ചാലും ഞാന്‍ കീഴടങ്ങില്ലെന്നും റാവത്ത് ട്വീറ്റ് ചെയ്തു.   ഒരു അഴിമതിയുമായി എനിക്ക് ബന്ധമില്ലെന്ന് അന്തരിച്ച ബാലാസബേബ് താക്കറെയുടെ പേരില്‍ സത്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News