പല ഭാഷകളില്‍ പ്രാവീണ്യം, തീവ്രവാദ ബന്ധം ആരോപിച്ച് മദ്രസ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു

സഹാറന്‍പൂര്‍- സോഷ്യല്‍ മീഡിയ വഴി പാക്കിസ്ഥാന്‍  ചാരസംഘടനയായ ഐ.ഐസ്.ഐയുമായി ബന്ധപ്പെട്ടുവെന്ന് ആരോപിച്ച് മദ്രസ വിദ്യാര്‍ഥിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു.

സഹാറന്‍പൂരിലെ ദയൂബന്ദില്‍ താമസിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള മദ്രസ വിദ്യാര്‍ത്ഥിയെയാണ് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘം കസ്റ്റഡിയിലെടുത്ത്് ചോദ്യം ചെയ്തത്.എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത കാര്യം സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ സ്ഥിരീകരിച്ചു.

വിദ്യാര്‍ത്ഥിക്ക് നിരവധി ഭാഷകളില്‍ പ്രാവീണ്യമുണ്ടെന്നും സോഷ്യല്‍ മീഡിയ ആപ്പ് വഴി പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നതായും പറയുന്നു.
ചോദ്യം ചെയ്യലിനുശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ വിദ്യാര്‍ത്ഥിയെ ദയൂബന്ദ് ദാറുല്‍ ഉലൂം അധികൃതര്‍ക്ക് കൈമാറിയെന്ന് ദാറുല്‍ ഉലൂം മേധാവി അബ്ദുള്‍ കാസിം നുഅ്മാനി പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 23ന്  റോഹിങ്ക്യന്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ ഐ എ പിടികൂടിയിരുന്നു.

 

 

Latest News