Sorry, you need to enable JavaScript to visit this website.

സിജി ഇന്റർനാഷണൽ കമ്മിറ്റിക്ക്  പുതിയ ഭാരവാഹികൾ

അബ്ദുൽ മജീദ് എം.എം,  റുക്‌നുദ്ദീൻ അബ്ദുല്ല,   അബൂബക്കർ കെ.ടി 

ദമാം- സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്റർനാഷണൽ കമ്മിറ്റിക്ക് 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിജി ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള ഭാരവാഹികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള സിജി പ്രതിനിധികളും പങ്കെടുത്തു. 
സിജി പ്രസിഡന്റ് ഡോ.യാസീൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സിജി ഇന്റർനാഷണൽ ചെയർമാൻ കെ.എം മുസ്തഫ അധ്യക്ഷത വഹിച്ചു. സിജി വിഷനറി ലീഡർ സി.എം മുഹമ്മദ് ഫിറോസ് അവതരിപ്പിച്ച പുതിയ ഭാരവാഹികളുടെ പാനൽ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. 
എം.എം അബ്ദുൽ മജീദ് (ചെയർമാൻ), അഹമ്മദ് ശബീർ, ഫസീഹുല്ലാഹ് അബ്ദുല്ല (വൈ. ചെയർമാൻ), റുക്‌നുദ്ദീൻ അബ്ദുല്ല (ചീഫ് കോ-ഓർഡിനേറ്റർ), അബൂബക്കർ കെ.ടി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വിവിധ വകുപ്പ് കോ-ഓർഡിനേറ്റർമാരായി മുജീബുല്ല കൈന്തർ, നൗഷാദ് മൂസ, ഷിബു പത്തനംതിട്ട, ഷാലിമാർ മൊയ്ദീൻ, റഷീദ് അലി, സിറാജുദ്ധീൻ അബ്ദുല്ല, മുഹമ്മദ് ഹനീഫ്, മുനീർ ഇ.മീത്തൽ, അനീസ ബൈജു, ജെൻസി മെഹബൂബ് എന്നിവരെയും തെരഞ്ഞെടുത്തു. 
ശംസുദ്ധീൻ കെ.പി, അമീർ തയ്യിൽ, അമീറലി പി.എം, മുഹമ്മദ് ഫിറോസ് സി.എം, കെ.എം മുസ്തഫ എന്നിവരെ സീനിയർ വിഷനറി ലീഡർമാരായും നിശ്ചയിച്ചു. സിജി ഇന്റർനാഷണലിന്റെ കഴിഞ്ഞ കാലയളവിലെ റിപ്പോർട്ട് റുക്‌നുദ്ദീൻ അബ്ദുല്ല അവതരിപ്പിച്ചു. സിജി വിഷനും പുതിയ കാലഘട്ടത്തിലെ പ്രവർത്തന പരിപാടികളെയും സംബന്ധിച്ചു സിജി വൈസ് പ്രസിഡന്റ് ഡോ.അഷ്റഫ്, സിജി ജനറൽ സെക്രട്ടറി എ.പി നിസാം, മുൻ പ്രസിഡന്റ് പി.എ അബ്ദുൽ സലാം, കെ.വി ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ചാപ്റ്റർ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.  ചെയർമാൻ എം.എം അബ്ദുൽ മജീദ് സമാപന പ്രസംഗം നടത്തി. മുനീബ് ബി.എച്ച് നന്ദി പറഞ്ഞു.


 

Latest News