തൃശൂരില്‍ മരിച്ച യുവാവ് വിദേശത്ത് വെച്ച് മങ്കിപോക്‌സ് ബാധിതന്‍

തൃശൂര്‍ - തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന് വിദേശത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മങ്കിപോക്‌സ് മൂലമാണ് മരണം എന്ന സംശയത്തെ തുടര്‍ന്ന് യുവാവിന്റെ സ്രവം പരിശോധനക്ക് അയച്ചിരിക്കുകയാണ്. മങ്കിപോക്‌സ് ബാധിതനായിരുന്നു എന്ന വിവരം നാട്ടിലെത്തിയ ശേഷം യുവാവോ കുടുംബമോ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നില്ല.
യുവാവ് നാട്ടിലെത്തിയത് ജൂലൈ 21 നാണ്.  27 നാണ് സ്വകാര്യ ആശുപത്രിയില്‍ കാണിച്ചത്. ശനിയാഴ്ച മരണം നടന്ന ശേഷമാണ് വീട്ടുകാര്‍ ആശുപത്രിയില്‍ ഫലം കാണിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവാവിന്റെ ആരോഗ്യനില ഏറെ വഷളായിരുന്നു. എന്നാല്‍ ശരീരത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. യുവാവിന്റെ മരണകാരണം മങ്കി പോക്‌സ് മൂലമാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ സ്രവ പരിശോധനയുടെ ഫലം വരണം. ഇയാള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

Latest News