മംഗളൂരു- മുപ്പതു വർഷം മുമ്പ് മരിച്ച വധൂവരന്മാർക്ക് ഇപ്പോൾനടത്തിയ വിവാഹം സമൂഹമാധ്യമങ്ങളിൽ വൈറലായി. കർണാടയിൽ നടന്ന അപൂർവ വിവാഹത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രസവത്തിനിടെ മരിച്ച ശിശുക്കളുടെ വിവാഹമാണ് ദക്ഷിണ കന്നഡയിൽ എല്ലാ പരമ്പരാഗത ചടങ്ങുകളോടെയും നടത്തിയത്.
ദമ്പതിമാരുടെ ബന്ധുക്കൾ ചടങ്ങുകൾ നടത്തുന്നതിന്റെ ഫോട്ടോകൾ ട്വിറ്റർ ഉപയോക്താവ് ഷെയർ ചെയ്തു. വിവാഹഘോഷയാത്രയും താലികെട്ടലുമടക്കം സാധാരണ വിവാഹത്തിലെ എല്ലാ ചടങ്ങുകളുമുണ്ടായിരുന്നു.