റാഞ്ചി-ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. 15 വയസ്സുകാരിയുടെ മൃതദേഹം പാടത്താണ് കണ്ടെത്തിയത്.അറസ്റ്റിലായവരിൽ ഒരുകുട്ടിക്കുറ്റവാളിയും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. റാഞ്ചി റൂറൽ ജില്ലയിലെ ലാപുംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാടത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.






