പാലക്കാട്- അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍(47) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ സഹോദരന്‍ പണലിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തെങ്ങുകളില്‍ നിന്ന് ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാത്രി വഴക്കിനിടയില്‍ മരുതന് തൂമ്പ കൊണ്ട് അടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികില്‍സക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.






