പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

പട്ടാമ്പി- പോക്‌സോ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് ചാലിപ്പുറം ആശാരിവളപ്പില്‍ സുലൈമാനെ(52)യാണ് വീടിനു സമീപം സഹോദരന്റെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ കൊല്ലം രജിസ്റ്റര്‍ ചെയ്ത ഒരു പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍. കേസില്‍ റിമാന്റിലായതിനു ശേഷം കുടുംബവുമായി അകന്ന സുലൈമാന്‍ ജാമ്യത്തിലിറങ്ങി വ്യത്യസ്ത സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് പോക്കറ്റില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതേദഹം പോസ്റ്റുമാര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest News