Sorry, you need to enable JavaScript to visit this website.

മക്കയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, വിശദീകരിച്ച് അധികൃതര്‍

മക്ക - മക്കയിലെ നിരവധി പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ സത്യമില്ലെന്ന് മക്ക മേയറുടെ വക്താവ് ഉസാമ സൈത്തൂനി പറഞ്ഞു.
മൂന്ന് പ്രദേശങ്ങളില്‍ മാത്രമാണ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നത്. ഇവിടങ്ങളില്‍ പദ്ധതി വിവിധ ഘട്ടങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. മക്ക സിറ്റിക്കും പുണ്യസ്ഥലങ്ങള്‍ക്കുമായുള്ള  റോയല്‍ കമ്മീഷന്‍ പ്രഖ്യാപനമനുസരിച്ച്  അല്‍ നകാസയില്‍ മാത്രമാണ് വികസനത്തിനു തുടക്കമിട്ടത്.  ഇവിടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അല്‍ കിദ് വയിലും  അല്‍ സൂഹൂറിലും  ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമൂഹകി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകള്‍ക്കും വസ്തുതകളുടെ പിന്‍ബലമില്ല. ഔദ്യോഗിക വക്താക്കളില്‍നിന്നുതന്നെ വിശദീകരണം തേടണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News