പല്ലുകൾ വൃത്തിയാക്കാൻ ഇനി മൈക്രോബോട്ടുകൾ 


മൈക്രോബോട്ടുകളെ ഉപയോഗിച്ച് ഇനി പല്ലുകളും വൃത്തിയാക്കാം ; കണ്ടെത്തലുമായി ഗവേഷകർ. മൈക്രോബോട്ടുകള ഉപയോഗിച്ച് നമ്മുടെ പല്ലുകൾ വൃത്തിയാക്കാമെന്ന കണ്ടെത്തലുമായി പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ. കിടപ്പു രോഗികൾക്കും ശാരീരിക പരിമിതികൾ ഉള്ളവർക്കുമെല്ലാം ഈ മൈക്രോബോട്ടുകൾ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. കിടപ്പു രോഗികളായവർക്കും ശാരീരിക പരിമിതികൾ ഉള്ളവർക്കുമെല്ലാം പല്ലു വൃത്തിയാക്കുക എന്നത് വലിയ ജോലിയാണ്. ഇവർക്ക് ആശ്വാസകരമായിരിക്കും ഈ മൈക്രോബോട്ടുകളെന്നാണ് കണ്ടെത്തലിന്റെ ഭാഗമായ മൈക്കൽ കൂ പറയുന്നത്.
ഗവേഷകർ മൈക്രോബോട്ട് ടൂത്ത് ബ്രഷിന്റെ പരീക്ഷണം മനുഷ്യന്റെ പല്ലിൽ നടത്തിയിരുന്നു. പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകൾ വഴി പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാൻ സാധിച്ചു. ആന്റിമൈക്രോബൈൽസ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകൾക്കുണ്ട്. അയേൺ ഓക്‌സൈഡ് നാനോ പാർട്ടിക്കിൾസ് ഉപയോഗിച്ചാണ് ഈ മൈക്രോബോട്ടുകളെ നിർമിച്ചിരിക്കുന്നത്. കാന്തിക ശേഷി ഉപയോഗിച്ചാണ് ഇവയുടെ ചലനം നിയന്ത്രിക്കുന്നത്. ടൂത്ത് ബ്രഷിന് സമാനമായ നാരുകളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. നീളമുളള ഈ നാരുകളുടെ സഹായത്തിൽ എളുപ്പത്തിൽ പല്ലുകൾ വൃത്തിയാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

''മൈക്രോബോട്ടുകളിലെ നാനോപാർട്ടിക്കിൾസുകൾക്ക് ആശ്ചര്യകരമാം വിധം രൂപം മാറാനും എളുപ്പം അവയെ നിയന്ത്രിക്കാനും സാധിക്കും. നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും ഇത്തരം മൈക്രോബോട്ടുകളെക്കൊണ്ട് സാധിക്കും. അവയുടെ ഈ സവിശേഷതയാണ് പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. ഒരു റോബോട്ടിക് കൈ വൃത്തിയാക്കുന്നതിന് സമാനമായ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നത്. അവയുടെ ചലനങ്ങളെ സ്വയമേവ നിയന്ത്രിക്കാനും സാധിക്കും''- മൈക്രോബോട്ടുകൾ നിർമിച്ച ഗവേഷകരിലൊരാളായ എഡ്വേഡ് സ്റ്റേഗർ പറഞ്ഞു.

Latest News