Sorry, you need to enable JavaScript to visit this website.

ദ്രൗപദി മുർമു രാഷ്ട്രപത്‌നിയെന്ന് രഞ്ജൻ ചൗധരി, പാർലമെന്റിൽ പ്രതിഷേധം

ന്യൂദൽഹി- രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് അഭിസംബോധന ചെയ്ത കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് എം.പി അധീർ രഞ്ജൻ ചൗധരിക്കെതിരേ ലോക്സഭയിലും രാജ്യസഭയിലും വൻ പ്രതിഷേധം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം. 
രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാർത്താ സമ്മേളനം നടത്തി. ലോക്‌സഭയിൽ സ്മൃതി ഇറാനിയും രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമനും വിഷയം ഉന്നയിച്ചു.

കോൺഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് എതിരാണെന്നും സോണിയാഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. പരാമർശം ബോധപൂർവമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിർമല സീതാരാമനും പറഞ്ഞു. പ്രശ്നം അധീർ രഞ്ജൻ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാഗാന്ധി പ്രതികരിച്ചു. ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് 12 മണിവരെ പാർലമെന്റിലെ ഇരു സഭകളും നിർത്തിവെച്ചു.
 

Latest News